snake
കാക്കനാട് മലമ്പാമ്പിനെ പിടികൂടുന്നു

കാക്കനാട്: ചെമ്പുമുക്ക് പുളിക്കില്ലം വെസ്റ്റ് റോഡിൽ ഒഴിഞ്ഞുകിടക്കുന്ന പറമ്പിൽനിന്ന് മലമ്പാമ്പിനെ പിടികൂടി. വളർത്തുപൂച്ചയെ വിഴുങ്ങുന്നത് കണ്ടാണ് വീട്ടുകാർ വാർഡ് കൗൺസിലർ കെ.എക്സ്. സൈമണെ അറിയിച്ചത്. തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആനിമൽ റസ്ക്യൂ ടീമുമെത്തി മലമ്പാമ്പിനെ പിടികൂടി. 20 കിലോയോളം ഭാരമുണ്ടാകും. എട്ട് മലമ്പാമ്പുകളെ ഈ പ്രദേശത്തുനിന്ന് പിടികൂടിയിട്ടുണ്ട്.