
കൊച്ചി: നാലായിരത്തിലേറെ വിദ്യാർത്ഥികൾ അണിനിരന്ന ക്യൂൻ ഒഫ് അറേബ്യ കൊച്ചി 24 സാംസ്‌കാരിക പരിപാടി ഡാൻസ്, സൂംബ, സെലസ്തേഷ്യൻ എയ്റോബിക്സ്, കഥകളി, മോഹിനിയാട്ടം, പുലികളി, തിരുവാതിര, ഒപ്പന, കോൽക്കളി, സാന്താക്ലോസുമാർ, ചെണ്ടമേളം, മാവേലി എന്നിവ അരങ്ങേറി.
ഉദ്ഘാടനച്ചടങ്ങും സാംസ്‌കാരിക സമ്മേളനവും രാത്രി ഏഴുവരെ നീണ്ടു. നേവൽ എൻ.സി.സി കേഡറ്റുകളുടെ ട്വന്റി ഫോർ കൊച്ചി ഫോർമേഷനും നടന്നു.
 ആവേശം നിറച്ച് ഘോഷയാത്ര
കായികമേളയ്ക്ക് മിഴിവേകി ആഘോഷത്തോടെ ഘോഷയാത്ര. ഭാഗ്യചിഹ്നമായ തക്കുടുവും ചെണ്ടമേളവും ബാൻഡ് മേളവും ഘോഷയാത്രയ്ക്ക് മിഴിവേകി. ദീപശിഖാ, ട്രോഫി പ്രയാണങ്ങൾ ഡി.എച്ച് ഗ്രൗണ്ടിൽ സംഗമിച്ച ശേഷമാണ് ഘോഷയാത്രയായി ജോസ് ജംഗ്ഷൻ, എം.ജി റോഡ് വഴി മഹാരാജാസ് ഗ്രൗണ്ടിലെത്തിയത്.തക്കുടുവിനെ കാണുവാനും സെൽഫി എടുക്കാനും കുട്ടികളും അദ്ധ്യാപകരും ഒത്തുകൂടി. ഇന്നലെ വൈകിട്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ മഹാരാജാസ് കോളേജ് മൈതാനത്തെ നിറഞ്ഞ ഗ്യാലറിയാണ് മേളയ്‌ക്കെത്തിയവരെ സ്വീകരിച്ചത്.