ചോറ്റാനിക്കര: കണയന്നൂർ എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലുള്ള ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ തുലാഷഷ്ഠിയും വിശേഷാൽ കലശാഭിഷേകവും നാളെ രാവിലെ 8 മുതൽ നടത്തും. ജിതിൻ ഗോപാൽ തന്ത്രിയും മേൽശാന്തി പുരുഷോത്തമൻ ഗോപാൽ ശാന്തിയും നേതൃത്വം നൽകും.