sreedhareeyam-
ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിൽ സംഘടിപ്പിച്ച അന്തർദേശീയ പഞ്ചകർമ്മ ശില്പശാല എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: ശ്രീധരീയം ആയുർവേദ നേത്ര ആശുപത്രി ഗവേഷണ കേന്ദ്രത്തിലാരംഭിച്ച അന്തർദേശീയ പഞ്ചകർമ്മ ശില്പശാല ശ്രീധരീയം ഗ്രൂപ്പ് ചെയർമാൻ എൻ.പി. നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ഹരി എൻ. നമ്പൂതിരി അദ്ധ്യക്ഷനായി. ഡോ. എൻ. നാരായണൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തി. ഡോ. ശ്രീകാന്ത് പി. നമ്പൂതിരി, ഡോ. എൻ. വി. അഞ്ജലി, അമൃത ശ്രീവാസ്തവ, വിക്ടോറിയ ലുഹാസ്തേ, സി.ഇ.ഒ ബിജു പ്രസാദ്, ഡോ. പ്രിയ ശ്രീരാഗ്, അഭിലാഷ് എം. വർഗീസ്, ജയശ്രീ പി. നമ്പൂതിരി, ഡോ. ശ്രീകല, സുശീല പരമേശ്വരൻ എന്നിവർ സംസാരിച്ചു. മഹർഷി അന്തർദേശീയ സർവകലാശാലയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്.