തിരുമാറാടി: വെട്ടിമൂട് - കാക്കൂർ പ്രദേശത്തെ മോഷണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം എത്തി. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യമോൾ പ്രകാശ്, വൈസ് പ്രസിഡന്റ് എം.എം. ജോർജ് എന്നിവർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് പുത്തൻകുരിശ് ഡിവൈ.എസ്.പിയുടെ കീഴിലുള്ള പ്രത്യേക സംഘം അന്വേഷണത്തിന് എത്തിയത് . മോഷണം നടന്ന വ്യാപാര സ്ഥാപന ഉടമകളിൽ നിന്നും വീട്ടുകാരിൽ നിന്നും അന്വേഷണസംഘം തെളിവെടുത്തു. ജൂലൈ മാസം മുതലാണ് മോഷണങ്ങൾ പതിവായത്. പകൽ പോലും മോഷണം നടക്കുന്ന സാഹചര്യത്തിലാണ് തിരുമാറാടി ഗ്രാമപഞ്ചായത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.