തൃപ്പൂണിത്തുറ: ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ ആദ്യ സംരംഭമായ മത്സ്യഫാമിന്റെ ഉദ്ഘാടനം കെ.എസ്.കെ.ടി.യു ജില്ലാ സെക്രട്ടറി ടി.സി. ഷിബു നിർവഹിച്ചു. മത്സ്യഫാമിൽ നിക്ഷേപിച്ച 150 ഗ്രാമുള്ള കരിമീനിൽനിന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിച്ച് കൃഷിചെയ്യുന്ന രീതിയാണിത്. എഫ്.പി.ഒ ചെയർമാൻ രാകേഷ്പൈ അദ്ധ്യക്ഷനായി. ഡോ. വികാസ് ക്ലാസെടുത്തു. സി.പി.എം തൃപ്പൂണിത്തുറ ഏരിയാ സെക്രട്ടറി പി. വാസുദേവൻ, അജിത സലിം, എഫ്.പി.ഒ സെക്രട്ടറി കെ.പി. പൗലോസ്, ചോറ്റാനിക്കര പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, രമണി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.