residents-samrambham-
കിഴകൊമ്പ് മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയേഷൻ വനിതാ വിംഗ് ആരംഭിച്ച സംരംഭക യൂണിറ്റ് വാർഡ് കൗൺസിലർ പി.ജി.സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം: കിഴകൊമ്പ് മില്ലുംപടി നഗർ റസിഡന്റ്സ് അസോസിയഷൻ വനിതാ വിംഗിന്റെ നേതൃത്വത്തിൽ പലഹാരങ്ങൾ, കറി പൗഡറുകൾ, ഡിഷ് വാഷുകൾ, സോപ്പു പൊടികൾ എന്നിവയുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു. എം.എൻ.ആർ.എ പ്രൊഡക്ടുകളായിട്ടാണ് ഇവ വിപണിയിലിറക്കിയത്. സംരഭ യൂണിറ്റ് വാർഡ് കൗൺസിലർ പി.ജി. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.എ. ഷാജി അദ്ധ്യക്ഷനായി. റെസിഡന്റ്സ് അസോസിയേഷൻ മേഖലാ സെക്രട്ടറി മർക്കോസ് ഉലഹന്നാൻ ലോഗോ പ്രകാശനം ചെയ്തു. ക്രിസി സ്കറിയ ആദ്യ വില്പന നടത്തി.