കൊച്ചി: മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ വിപ്ളവകാരിയുമായ ആർ. ശങ്കറിന്റെ 52-ാമത് സമാധിദിനം ഡൽഹി ആസ്ഥാനമായ ആർ. ശങ്കർ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഈമാസം ഏഴിന് രാവിലെ 10ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ ആചരിക്കും. സഹകരണ, ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ചെയർമാൻ എസ്. സുവർണകുമാർ അദ്ധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.പി. ആർ. ശങ്കർ അനുസ്‌മരണ പ്രഭാഷണം നടത്തും. എറണാകുളം ശങ്കരാനന്ദാശ്രമം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ. മോഹൻദാസ് സമാധിസന്ദേശം നൽകും. ശ്രീനാരായണഗുരു യൂണിവേഴ്സൽ കോൺഫെഡറേഷൻ സീനിയർ വൈസ് പ്രസിഡന്റ് ജി. രാജേന്ദ്രബാബു, എസ്.എൻ.ജി.എസ് സ്‌പിരിച്വൽ വൈസ് പ്രസിഡന്റ് കെ.എൻ. ബാബു, ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സംസ്ഥാന ചെയർമാൻ കെ. രാധാകൃഷ്ണൻ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.എസ്. ഷൈജു, എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ തുടങ്ങിയവർ പ്രസംഗിക്കും. ട്രസ്റ്റ് സെക്രട്ടറി ജനറൽ പി.എസ്. ബാബുറാം ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി കെ.എസ്. ശിവരാജൻ ട്രസ്റ്റിന്റെ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തലും നിർവഹിക്കും. കോഓർഡിനേറ്റർ ലൈല സുകുമാരൻ ഗുരുസ്‌മരണ അർപ്പിക്കും. ട്രഷറർ പ്രബോധ് കണ്ടച്ചിറ നന്ദി പറയും.