bava
മൂക്കന്നൂർ മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ശ്രേഷ്ഠ ബാവ അനുസ്മരണ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് പുഷ്പാർച്ചന നടത്തുന്നു

അങ്കമാലി: കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് മൂക്കന്നൂർ പൗരാവലി അശ്രുപൂജ അർപ്പിച്ചു. മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിൽ അനുശോചന യോഗവും പുഷ്പാർച്ചനയും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബിഷ് അദ്ധ്യക്ഷനായി. ഫാ. ഷാജൻ പുത്തൻപുരയ്ക്കൽ, ബ്രദർ ഡോ. വർഗീസ് മഞ്ഞളി, ഫാ. ഗീവർഗീസ് മണ്ണാറമ്പിൽ, ഫാ. ഏല്യാസ് ഐപ്പ്, ഫാ. എൽദോ ചക്കിയാട്ടിൽ, ഫാ. ഡോൺ പോൾ, രാഷ്ട്രീയ നേതാക്കളായ ടി.എം. വർഗീസ്. കെ.എസ്. മൈക്കിൾ, ഏല്യാസ് കെ. തരിയൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് പോൾ പി. കുരിയൻ, സെക്രട്ടറി ജിനോ മറ്റേക്കാട്ട്, സഹകരണബാങ്ക് പ്രസിഡന്റ് പി.എൽ. ജോസ്, സി.എം. ബിജു, എസ്.എൻ. ഡി. പി. ശാഖ പ്രസിഡന്റ് പി.എസ്. ബാബു, പി.വി. ജേക്കബ്, സോണിയ വർഗീസ് എന്നിവർ പ്രസംഗിച്ചു.