mla
റോജി എം. ജോൺ എം.എൽ.എ നടപ്പാക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ലൈബ്രറികൾക്ക് സൗജന്യമായി പുസ്തകങ്ങൾ നൽകുന്ന പദ്ധതി കറുകുറ്റി സെന്റ് ജോസഫ് ഗേൾസ് ഹൈസ്‌കൂളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: റോജി എം. ജോൺ എം.എൽ.എ അങ്കമാലി നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ നൽകുന്ന പദ്ധതിയുടെ ഭാഗമായി കറുകുറ്റി പഞ്ചായത്തിലെ 7 വിദ്യാലയങ്ങൾക്ക് പുസ്തകം കൈമാറുന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതിക ശശികുമാർ നിർവഹിച്ചു. സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ കരോളിൻ അദ്ധ്യക്ഷത വഹിച്ചു. സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ് പദ്ധതി വിശദീകരിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈജോ പറമ്പി, ജില്ലാ പഞ്ചായത്ത് അംഗം ഷൈനി ജോർജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷിജി ജോയ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കെ.പി. അയ്യപ്പൻ, വാർഡ് മെമ്പർ റോസി പോൾ, രമ്യ കുരിയൻ, ഡെന്നി ജോസ് എന്നിവർ പങ്കെടുത്തു.