കൊച്ചി: വാട്ടർമെട്രോ പോലുള്ള ഗതാഗത സംവിധാനങ്ങളുടെ വളർച്ചയ്ക്ക് അക്കാഡമിക് സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്റ പറഞ്ഞു. വാട്ടർ മെട്രോയെക്കുറിച്ച് കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റിയും കുസാറ്റും സംയുക്തമായി നടത്തുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായി നടന്ന ഫോക്കസ് ഗ്രൂപ്പ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജെയിൻ യൂണിവേഴ്സിറ്റി പി.വി.സി ഡോ.ജെ. ലത ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബിസിനസ് സ്‌കൂൾ മേധാവി ഡോ. മോനു ജോൺ, ഡെപ്യൂട്ടി ഡയറക്ടർ ഡോ. സിമ്മി കുര്യൻ, അസോ.പ്രൊഫസർ ഡോ. എസ്. ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു. കുസാറ്റിലെ ഡോ. ഹരീഷ് എൻ. രാമനാഥൻ മോഡറേറ്ററായിരുന്നു. ഡോ. രാജൻ ചെടമ്പത്ത് ( സി എച്ച്.ഇ.ഡി), ഷാജി ജനാർദ്ദനൻ (കൊച്ചി വാട്ടർമെട്രോ), അരവിന്ദ് കെ.ആർ (കുസാറ്റ്), എ.ജെ. റിയാസ് (കെ.വി.വി.ഇ.എസ്), അജിത്കുമാർ പി.സി (എഡ്‌റാക്,) സ്റ്റാലിൻ ബെന്നി ( മറൈൻഡ്രൈവ് ടൂറിസ്റ്റ് ബോട്ട് അസോസിയേഷൻ), സ്വപ്‌നലാൽ പി.ടി (കേരള അക്വാ ഫാർമേഴ്സ് ഫെഡറേഷൻ), ഡോ. എം. ഹരികൃഷ്ണൻ (കുസാറ്റ്), ഡോ. രാജേഷ് (കുസാറ്റ്), ഡോ. ഷിബു എ.വി (കുസാറ്റ്), ഡോ. കെ. മധുകുമാർ (ജോയിന്റ് കൺട്രോളർ ഒഫ് എക്‌സാമിനേഷൻസ്, കൊച്ചി ജെയിൻ യൂണിവേഴ്‌സിറ്റി) എന്നിവർ പങ്കെടുത്തു.