അങ്കമാലി: തുറവൂർ കുമരക്കുളം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം നാളെ വിശേഷാൽ പൂജകളോടെ ആഘോഷിക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം, അഭിഷേകം. 7.30ന് ഉഷപൂജ, 10.30ന് അഷ്ടാഭിഷേകം, 11.30ന് ഉച്ചപൂജ, 12ന് പ്രസാദ ഊട്ട്. വ്രതമെടുത്ത് വരുന്ന ഭക്തജനങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.