vra
വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ വിഷയാവതരണം നടത്തുന്നു

മൂവാറ്റുപുഴ: വി.ആർ.എ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് അക്ഷരദീപം തെളിക്കലും സെമിനാറും നടന്നു. കേരളം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കോതമംഗലം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി മനോജ് നാരായണൻ വിഷയാവതരണം നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.ആർ. വിജയകുമാർ അദ്ധ്യക്ഷനായി. എം.എസ്. ദേവദാസ്, ആർ. രവീന്ദ്രൻ, ചന്ദ്രസേനൻ, സ്ലീബാ കുഞ്ഞ്, എ.ആർ. തങ്കച്ചൻ, ലൈബ്രറി സെക്രട്ടറി ആർ. രാജീവ്, എം.എം. രാജപ്പൻപിള്ള തുടങ്ങിയവർ സംസാരിച്ചു.