മൂവാറ്റുപുഴ: കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമം 2018 പ്രകാരം ഭൂമിയുടെ സ്വഭാവ വ്യതിയാനത്തിനായി 2024 ആഗസ്റ്റ് 31 വരെ സമർപ്പിച്ച ഓൺലൈൻ അപേക്ഷകളിൽ സൗജന്യ തരംമാറ്റത്തിന് അർഹമായ അപേക്ഷകൾ തീർപ്പാക്കുന്നതിനായുള്ള അദാലത്ത് നാളെ മൂവാറ്റുപുഴ താലൂക്കിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും മറ്റന്നാൾ കോതമംഗലം താലൂക്കിലെ മാർ അത്തനേഷ്യസ് കോളേജ് ഓഡിറ്റോറിയത്തിലും നടക്കും. ഉദ്യോഗസ്ഥതല ഓൺലൈൻ തീർപ്പാക്കലായതിനാൽ അപേക്ഷകർ പങ്കെടുക്കേണ്ടതില്ല.