 
അഞ്ചൽപെട്ടി: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിലാരംഭിച്ച മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മലയാള ദിനാഘോഷം പ്രസിഡന്റ് സ്മിത എൽദോസ് ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് കൂത്താട്ടുകുളം വിജയകുമാർ മലയാള ദിനാഘോഷ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് എൽസി ടോമി അദ്ധ്യക്ഷയായി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിജയകുമാരി സോമൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോജിൻ ജോൺ, അഡ്വ. ജിൻസൺ വി. പോൾ, സിബി ജോർജ്, കുഞ്ഞുമോൻ ഫിലിപ്പ്, സി.ടി. ശശി, ഷീല ബാബു, ബി.ഡി.ഒ ജയകുമാർ എന്നിവർ സംസാരിച്ചു.