മൂവാറ്റുപുഴ: പ്രൈവറ്റ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ( കെ.പി.എസ്.എം.എ) നൽകുന്ന 10 ലക്ഷം രൂപയുടെ സ്കൂൾ ഒളിമ്പിക്സ് ജേഴ്സി ഫണ്ട് ജനറൽ സെക്രട്ടറി മണി കൊല്ലം, എറണാകുളം ജില്ല പ്രസിഡന്റ് ശാരദ മോഹൻ എന്നിവർ മന്ത്രി വി. ശിവൻകുട്ടിക്ക് കൈമാറി. സംസ്ഥാന നേതാക്കളായ യൂസഫ് മുളാട്ട്, ഹാഷീം കോയ തങ്ങൾ, എം.എൽ.എമാരായ ടി.ജെ. വിനോദ്, പി.വി. ശ്രീനിജൻ, ജില്ല കളക്ടർ എൻ.എസ്.കെ ഉമേഷ്, മേയർ എം. അനിൽ കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചെക്ക് കൈമാറിയത്. കെ.പി.എസ്.എം.എയാണ് മുഴുവൻ ജേഴ്സിയും സ്പോൺസർ ചെയ്തത്.