കാക്കനാട്: പാലച്ചുവട് കാളച്ചാൽ തോടിനുസമീപം മാലിന്യം നിക്ഷേപിച്ച വാഹനം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പിടികൂടി. പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അബ്ദുൽ സത്താർ, താരിഫ് ഇബ്രാഹിം, അമൽ തോമസ്, ജെന്നി ജോസ്, സബീന എന്നിവരുടെ നേതൃത്വത്തിലാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാടിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന.
കഴിഞ്ഞമാസം തൃക്കാക്കര നഗരസഭ മാലിന്യങ്ങൾ നീക്കംചെയ്ത പ്രദേശത്തു തന്നെയാണ് വീണ്ടും മാലിന്യങ്ങൾ നിക്ഷേപിക്കാൻ നോക്കിയത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതർ പറഞ്ഞു.