car-accident-
പാലക്കുഴ മൂവാറ്റുപുഴ റോഡിൽ മൂങ്ങാംകുന്നിൽ കൂട്ടിയിടിച്ച കാറുകളിൽ ഒന്ന്

കൂത്താട്ടുകുളം: പാലക്കുഴ മൂവാറ്റുപുഴ റോഡിൽ മൂങ്ങാംകുന്നിൽ കാറുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ

ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റ പാലക്കുഴ ഒറ്റപ്ലാക്കിൽ റോയി (52)യെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. ഗതാഗതം തടസപ്പെട്ടതോടെ കൂത്താട്ടുകുളം അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി.