ph
കാലടി പ്ലാൻറ്റേഷനിലെ ബി.എസ്.എൻ.എൽ മൊബൈൽ ടവർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.യു.ജോമോൻ സ്വിച്ച് ഓൺ ചെയ്യുന്നു

കാലടി: ബി.എസ്.എൻ.എൽ മൊബൈൽ ടവർ കാലടി പ്ലാൻറ്റേഷനിലെ ജനങ്ങൾക്ക് സമർപ്പിച്ച് അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി.യു. ജോമോൻ സ്വിച്ച്ഓൺ കർമ്മം നിർവഹിച്ചു. മൊബൈൽ ഫോൺ ഉണ്ടെങ്കിലും കവറേജില്ലാതെ വർഷങ്ങളായി വിഷമിച്ച ജനങ്ങളുടെ ആവശ്യമാണ് യാഥാർത്ഥ്യമായത്. കഴിഞ്ഞ 8 വർഷമായി പഞ്ചായത്ത് ഭരണസമിതി നടത്തിയ പോരാട്ടമാണ് ടവർ യഥാർത്ഥ്യമായതിന് പിന്നിലെന്ന് പി.യു. ജോമോൻ പറഞ്ഞു.

കാട്ടാന അടക്കം നിരന്തരം വന്യമൃഗ ഉപദ്രവം അനുഭവിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾക്ക് നെറ്റ് വർക്ക് സൗകര്യം കൊണ്ടു വരുമെന്ന് എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറഞ്ഞിരുന്നു.

കവറേജ് വന്നതോടെ ഓൺലൈൻ സൗകര്യങ്ങൾ ലൈബ്രറികളിൽ കൊണ്ടുവരുമെന്ന് കാലടി പ്ലാന്റേഷൻ ലൈബ്രറി ആർട്ട്സ് ക്ലബ് സെക്രട്ടറി ജിനേഷ് ജനാർദ്ദനൻ പറഞ്ഞു.

ചടങ്ങിൽ ടി. ആർ. മുരളി അദ്ധ്യക്ഷനായി. എം.എം ഷൈജു,ടിജോ ജോസഫ്, റെജി വർഗീസ്, വിജയശ്രീ സഹദേവൻ, ശ്രുതി സന്തോഷ്‌, പി.സി. പൗലോസ്, അഞ്ചു സുധീർ, ഇ.പി. രമേശൻ, സി.എൻ. അനു, ബിജു ജോൺ, തളിയൻ ഷാജി, ഷൈജു, ജെറി പ്ലാന്റേഷൻ കോർപറേഷൻ മാനേജർ രഘു തുടങ്ങിയവർ പങ്കെടുത്തു.