കൊച്ചി: പ്ളാസ്റ്റിക് മാലിന്യ നിർമ്മാർജനത്തിനും പുനരുപയോഗത്തിനും സംഭാവനകൾ നൽകുന്ന വ്യക്തിക്കും സംഘടനയ്ക്കും കേരള പ്ളാസ്റ്റിക് മാനുഫാക്ച്ചറേഴ്സ് അസോസിയേഷൻ നൽകുന്ന പരിസ്ഥിതി സംരക്ഷണ അവാർഡിന് അപേക്ഷകൾ ക്ഷണിച്ചു.

അരലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡുകൾ. കൊച്ചി സർവകലാശാല, സീപ്പെറ്റ് എന്നിവിടങ്ങളിലെ 15 പോളിമർ സയൻസ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും നൽകുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് അഷ്റഫ് അറിയിച്ചു.

അപേക്ഷകൾ കേരള പ്ളാസ്റ്റിക് മാനുഫാക്ചറേഴ്സ് അസോസിയേഷൻ, രണ്ടാംനില, വി.കെ. ടവർ, ബീരാൻകുഞ്ഞ് റോഡ്, എറണാകുളം നോർത്ത്, കൊച്ചി 18 എന്നി വിലാസത്തിലോ kpmacochin@gmail.com എന്ന ഇ മെയിലിലോ ഡിസംബർ 10നകം ലഭിക്കണം. ജനുവരിയിൽ അവാഡുകൾ സമ്മാനിക്കും.