മൂവാറ്റുപുഴ: തീവ്ര കുടിശിക നിവാരണ യജ്ഞത്തിന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി പി.എച്ച് സബ് ഡിവിഷൻ മൂവാറ്റുപുഴ ഓഫീസിന്റെ പരിധിയിലുള്ള മൂവാറ്റുപുഴ മുനിസിപ്പാലിറ്റി, കൂത്താട്ടുകുളം മുനിസിപ്പാലിറ്റി, പായിപ്ര, വാളകം, മാറാടി, ഈസ്റ്റ് മാറാടി, ആവോലി, മഞ്ഞള്ളൂർ, കലൂർക്കാട്, ആയവന, ആരക്കുഴ, പാലക്കുഴ എന്നീ പഞ്ചായത്തുകളിലെ വാട്ടർ ചാർജ് കുടിശിക വരുത്തിയിട്ടുള്ളതും കേടായ വാട്ടർ മീറ്ററുകൾ മാറ്റിവയ്ക്കാത്തതുമായ എല്ലാ കണക്ഷനുകളും വിച്ഛേദിച്ച് നിയമ നടപടികൾ സ്വീകരിച്ചുതുടങ്ങി. ഇനിയും കുടിശികയുള്ളതും കേടായ മീറ്ററുകൾ മാറ്റി വയ്ക്കാത്തതുമായ ഉപഭോക്‌താക്കൾ ഉ‌ടൻ കുടിശിക തീർക്കണമെന്നും മീറ്ററുകൾ മാറ്റിസ്ഥാപിക്കണമെന്നും പി.എച്ച് സബ്ഡിവിഷൻ മുവാറ്റുപുഴ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.