kandannur
എറണാകുളം ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി അങ്കമാലി എസ്.എൻ.ഡി.പി കവലയിൽ ആദ്യ കല്ലിട്ടിരിക്കുന്നു

അങ്കമാലി: എറണാകുളം ബൈപാസിന്റെ അതിർത്തി തിരിച്ചു കൊണ്ട് അങ്കമാലിയിൽ മഞ്ഞക്കല്ലിട്ട് തുടങ്ങി. ഇതോടെ കറുകുറ്റി പഞ്ചായത്തിന്റെ അങ്കമാലി നഗരസഭാ അതിർത്തിയായ കരയാംപറമ്പിൽ നിന്ന് ആരംഭിച്ച് കുണ്ടന്നൂരിന് സമീപം നെട്ടൂരിൽ അവസാനിക്കുന്ന ഹൈവേ നിർമ്മാണത്തിന് തുടക്കമായി. അങ്കമാലി എസ്.എൻ.ഡി പി കവലക്ക് സമീപത്ത് നിന്നാണ് കല്ലിട്ട് തുടങ്ങിയത്. കരയാംപറമ്പിൽ നിന്ന് എം.സി റോഡ് കുറുകെ കടക്കുന്ന വേങ്ങൂർ ഭാഗം വരെയാണ് കഴിഞ്ഞ ദിവസം കല്ലിട്ടത്. കല്ലിടൽ പൂർത്തിയായി കഴിഞ്ഞാൽ മാത്രമേ ഏതൊക്കെ സർവേ നമ്പറുകളിൽ നിന്ന് എത്രത്തോളം ഭൂമി ഏറ്റെടുക്കണമെന്ന് അറിയാൻ കഴിയു.

ഭൂമി നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടടപരിഹാരം ലഭ്യമാക്കുന്നതിനായി വിവിധ പഞ്ചായത്തുകളിൽ ആക്ഷൻ കൗൺസിൻ രൂപീകരിച്ച് മുഖ്യമന്ത്രിക്കും ഹൈവേ അധികൃതർക്കും നിവേദനം നൽകിയിട്ടുണ്ട്. 290ഹെക്ടറിലേറെ സ്ഥലമാണ് ബൈപ്പാസിനായി ഏറ്റെടുക്കുന്നത്.