പറവൂർ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ പറവൂർ സെൻട്രൽ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.30ന് ഇലക്ട്രിക്കൽ പ്ലംബിംഗ് ഉത്പന്നങ്ങളുടെ പ്രദർശന സ്റ്റാൾ നഗരസഭാ ചെയർപേഴ്സൺ ശശിധരൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം സ്ഥാപക ജനറൽ സെക്രട്ടറി കെ.പി. ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ കെ.പി. രമേശൻ മുഖ്യപ്രഭാഷണം നടത്തും. ഷിനി കെ. എബ്രഹാം വൈദ്യുതി സുരക്ഷാ ക്ലാസെടുക്കും. വിദ്യാഭ്യാസ അവാർഡ് വിതരണം, ആദരം എന്നിവ നടക്കും. 2.30 ന് പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി തോമസ് കെ. കുറിയാക്കോസ് ഉദ്ഘാടനം ചെയ്യും.