ചോറ്റാനിക്കര: കാഞ്ഞിരമറ്റം- ആമ്പല്ലൂർ 1798-ാം നമ്പർ ശാഖയിൽ നാലു ദിവസങ്ങളിലായി നടക്കുന്ന ഗുരുജ്ഞാന സരണിയും ശ്രീനാരായണ സംഗമവും 24ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനംചെയ്യും. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ, സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു, വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, ശാഖാ പ്രസിഡന്റ്‌ എ.ആർ. മോഹനൻ, സെക്രട്ടറി കെപി. ബിജീഷ്, മനോഹരൻ പി.എ, സ്വാമിനി നിത്യചിന്മയി, ഷൗക്കത്ത്, സ്വാമിമുക്താനന്ദ എന്നിവർ പ്രഭാഷണം നടത്തും.