വൈപ്പിൻ: ദീർഘകാലം വൈപ്പിൻ എസ്.എൻ.ഡി.പി. യൂണിയന്റെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പി.ഡി. ശ്യാംദാസിന്റെ അഞ്ചാം ചരമവാർഷിക ദിനത്തിൽ വൈപ്പിൻ യൂണിയൻ എടവനക്കാട് ശ്രീനാരായണ ഭവനിൽ സംഘടിപ്പിച്ച ശ്യാംദാസ്, ശാന്ത ശ്യാം ദാസ് അനുസ്മരണസമ്മേളനം പറവൂർ യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി വിജയൻ അദ്ധ്യക്ഷത വഹിച്ചു. ശ്യാമം ശാന്തം വിദ്യാഭാസ അവാർഡുകൾ പറവൂർ യൂണിയൻ സെക്രട്ടറി ഷൈജു മനക്കപ്പടി വിതരണം ചെയ്തു.
വൈപ്പിൻ യൂണിയൻ സെക്രട്ടറി ടി. ബി ജോഷി,കേരളകൗമുദി സർക്കുലേഷൻ മാനേജർ വി. പുഷ്‌കരൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, കണ്ണദാസ് തടിക്കൽ എന്നിവർ പ്രസംഗിച്ചു.