കാലടി: കാലടി സംസ്കൃത യൂണിവേഴ്സിറ്റിയിൽ മനഃശാസ്ത്ര സംഘടനയായ എ.ഐ.പിയും സെന്റർ ഫോർ ന്യൂറോ സയൻസ് കുസാറ്റും ചേർന്ന് ബ്രെയിൻ ആൻഡ് ബിഹേവിയർ പ്രമേയത്തിൽ ഈ മാസം 15ന് ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കും. മനഃശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ഉന്നത പഠനം നടത്തുന്ന വിദ്യാർഥികൾക്കും പങ്കെടുക്കാം.രാവിലെ 10 ന് വൈസ് ചാൻസലർ ഉദ്ഘാടനം ചെയ്യും. 17ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടർ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.