വൈപ്പിൻ: സി.പി.എം ഏരിയ കമ്മിറ്റി അംഗവും ദീർഘകാലം എളങ്കുന്നപ്പുഴ പട്ടികജാതി പട്ടികവർഗ ക്ഷേമ സഹകരണസംഘം പ്രസിഡന്റുമായിരുന്ന സി.എൻ. മോഹനൻ പാർട്ടി ഏരിയ കമ്മിറ്റിയിൽ നിന്ന് രാജി വച്ചുവെന്നും പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചുവെന്നുമുള്ള ചില പത്ര മാദ്ധ്യമങ്ങളിലെ വാർത്ത അടിസ്ഥാനരഹിതമാണെന്ന് സി.പി.എം. വൈപ്പിൻ ഏരിയ സെക്രട്ടറി എ.പി. പ്രീനിൽ അറിയിച്ചു. നിരവധി വർഷത്തെ സേവന പാരമ്പര്യമുള്ള ഒരാളെ വ്യക്തിഹത്യ നടത്തുന്നത് വഴി പാർട്ടിയെ തന്നെ ആക്രമിക്കാനുള്ള ശ്രമത്തെ തിരിച്ചറിയണമെന്നും സെക്രട്ടറി അഭ്യർത്ഥിച്ചു.