കൊച്ചി: ബീറ്റ് സംഗീതപ്രേമികൾക്ക് ആവേശം പകരാൻ ഇലക്ട്രോണിക് ഡാൻസ് മ്യൂസിക്കുമായി 'ഓപ്പൺഎയർ' മ്യൂസിക് ഫെസ്റ്റിവൽ 15,16 തീയതികളിൽ കൊച്ചി ക്രൗൺ പ്ലാസ ഹോട്ടലിൽ നടത്തും. കേരളത്തിനകത്തും പുറത്തും നിന്നുള്ള 10 ബീറ്റ് സംഗീതവിദഗ്ദ്ധർ പങ്കെടുക്കും. യുവാക്കളായ വിദേശികളെ കേരളത്തിലേക്ക് ആകർഷിച്ച് ടൂറിസം മേഖലയ്ക്ക് ഉണർവേകാൻ ലക്ഷ്യമിട്ടാണ് സംഗീതനിശയെന്ന് സംഘാടകർ അറിയിച്ചു. ഭക്ഷണസ്റ്റാളുകളും പ്രദർശനവും ഒരുക്കും. 5000 പേർക്കാണ് പ്രവേശനം. ബുക്ക് മൈ ഷോയിൽ ടിക്കറ്റ് ലഭിക്കും.