kl
സംസ്ഥാന സ്‌കൂൾ കായികമേളയിലെ വോളിബാൾ മത്സരങ്ങൾ പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോലഞ്ചേരി: സംസ്ഥാന സ്‌കൂൾ കായികമേളയിലെ വോളിബാൾ മത്സരങ്ങൾ സെന്റ് പീ​റ്റേഴ്‌സ് സ്‌കൂൾ ഇൻഡോർ സ്​റ്റേഡിയം, കോളേജ് ഇൻഡോർ സ്​റ്റേഡിയം എന്നിവിടങ്ങളിൽ ആരംഭിച്ചു. വോളിബാൾ സീനിയർ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും പ്രാഥമിക റൗണ്ട് മത്സരം പൂർത്തിയായി. മത്സരങ്ങൾ പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.ബി.എസ് സോഫ്ട്‌വെയർ കമ്പനിയുടെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ വി.കെ. മാത്യൂസ് മുഖ്യാതിഥിയായി. ,​സ്റ്റേഡിയത്തിലെത്തിയ മന്ത്രി വി.ശിവൻകുട്ടി വോളിബാൾ മത്സരാർത്ഥികളെ പരിചയപ്പെട്ടു. സ്‌കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ, മാനേജർ അഡ്വ. മാത്യു പി. പോൾ, പ്രിൻസിപ്പൽ ഹണി ജോൺ തേനുങ്കൽ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, ടി.ആർ. വിശ്വപ്പൻ, പഞ്ചായത്ത് അംഗങ്ങളായ സംഗീത ഷൈൻ, എൻ.വി. കൃഷ്ണൻകുട്ടി, ജോർജ് ഇടപ്പരത്തി, എ.ഇ.ഒ ജി. പ്രീതി, വി.എച്ച്.എസ് പ്രിൻസിപ്പൽ പി. മേരി, ഹെഡ്മിസ്ട്രസ് ജയ്‌മോൾ വി. ചാക്കപ്പൻ എന്നിവർ മന്ത്രിയെ സ്വീകരിച്ചു.

പുത്തൻകുരിശ് എം.ജി.എം ഹൈസ്കൂളിൽ നടക്കുന്ന ഹാൻഡ് ബാൾ മത്സരവും കടയിരുപ്പ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ബോക്സിംഗ് മത്സരങ്ങളും പി.വി. ശ്രീനിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ സജി കെ. ഏലിയാസ് അദ്ധ്യക്ഷനായി. സിനിമാ താരം ജയകൃഷ്ണൻ മുഖ്യാതിഥിയായി. പുത്തൻകുരിശ് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശൻ, വൈസ് പ്രസിഡന്റ് കെ.കെ. അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പഞ്ചായത്ത് അംഗം വി.എസ്. ബാബു, നിഷി പോൾ, കെ.ഐ. സാബു എന്നിവർ സംസാരിച്ചു. കടയിരുപ്പിൽ തിരുവാണിയൂർ പഞ്ചായത്ത് അംഗം സി.ആർ. പ്രകാശ്, എൻ.വി. വാസു എന്നിവർ സംസാരിച്ചു.