munabam-jn
പുതിയ ദേശീയപാതയിൽ മുനമ്പം കവലയിലെ അടിപ്പാത തുറന്നപ്പോൾ

പറവൂർ: പുതിയ ദേശീയപാതയിൽ മുനമ്പം കവലയിലെ അടിപ്പാത തുറന്നു. ഒരു വർഷത്തോളമായി അടിപ്പാതയുടെ നിർമ്മാണത്തെ തുടർന്ന് വാഹനങ്ങളടക്കം വഴിതിരിച്ചു വിട്ടിരുന്നു. വേണ്ടത്ര ക്രമീകരണങ്ങളില്ലാത്തതായിരുന്നു താത്കാലിക റോഡ് ഒരുക്കിയിരുന്നത്. ഈ വഴിയിൽ ചെളിയും മണ്ണും നിറഞ്ഞതോടെ യാത്ര ദുഷ്കരവുമായിരുന്നു. അടിപ്പാത തുറന്നതോടെ ആശ്വാസത്തിലാണ് നാട്ടുകാർ. മൂത്തകുന്നം - ഇടപ്പിള്ളി റീച്ചിൽ രണ്ടാമത്തെ അടിപ്പാതയാണ് തുറന്നത്. തെക്കേനാലുവഴിയിലെ അടിപ്പാതയാണ് ആദ്യം തുറന്നത്.