കൊച്ചി: മുനമ്പത്ത് കുടിയിറക്കുഭീഷണി നേരിടുന്ന ജനതയുടെ ആശങ്കകൾക്ക് മനുഷ്യത്വപരവും ശാശ്വതവുമായ പരിഹാരമുണ്ടാകണമെന്ന് കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ (സി.സി.സി) ആവശ്യപ്പെട്ടു. നാളെ രാവിലെ 11ന് സമരപ്പന്തൽ സന്ദർശിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും പ്രവർത്തക സമിതി തീരുമാനിച്ചു

വിലകൊടുത്തു വാങ്ങി നിയമപരമായി രജിസ്റ്റർ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിക്കുന്ന കിടപ്പാടത്തിനായി സമരം ചെയ്യുന്ന ജനങ്ങളോട് സി.സി.സി. ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

പ്രസിഡന്റ് ഡോ.പി. ഗൾഫാർ മുഹമ്മദലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ വിഷയം അവതരിപ്പിച്ചു. ട്രഷറർ ഫാ. ഡോ. ആന്റണി വടക്കേക്കര പ്രമേയം അവതരിപ്പിച്ചു.