പറവൂർ: തുലാമാസത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രങ്ങളിൽ നാളെ സ്കന്ദഷഷ്ഠി മഹോത്സവം നടക്കും. ചക്കുമരശേരി ശ്രീകുമാരഗണേശമംഗലം മഹാക്ഷേത്രത്തിൽ രാവിലെ ഒമ്പതിന് കലശപൂജ. തുടർന്ന് സമൂഹാർച്ചന, കലശപ്രദക്ഷിണം, കലശാഭിഷേകം, പ്രസാദഊട്ട്, വൈകിട്ട് ഭസ്മാഭിഷേകം എന്നിവ നടക്കും. ക്ഷേത്രം തന്ത്രി കെ.കെ. അനിരുദ്ധൻ തന്ത്രി മുഖ്യകാമ്മികത്വം വഹിക്കും. പറവൂത്തറ കുമാരമംഗലം ക്ഷേത്രത്തിൽ രാവിലെ പത്തിന് അഭിഷേകം, ഉച്ചയ്ക്ക് പന്ത്രണ്ടിന് ഷഷ്ഠിഊട്ട്, വൈകിട്ട് ദീപക്കാഴ്ച എന്നിവ നടക്കും. ക്ഷേത്രം മേൽശാന്തി എ.കെ. ജോഷി മുഖ്യകാമ്മികത്വം വഹിക്കും.