bjp
ആലുവ നഗരസഭയിലെ അഴിമതിക്കെതിരെ ആലുവ മുനിസിപ്പൽ ഓഫീസിലേക്ക് നടത്തി മാർച്ച് ബി.ജെ.പി ജില്ലാസെൽ കോഓർഡിനേറ്റർ എം.എം. ഉല്ലാസ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു

ആലുവ: ആലുവ നഗരസഭ ശതാബ്ദി ആഘോഷത്തിന്റെ മറവിൽ അഴിമതി നടന്നതായി ആരോപിച്ചും ഉത്തരവാദിയായ ചെയർമാൻ എം.ഒ. ജോൺ രാജിവെക്കണമെന്നും ആവശ്യപ്പെട്ടും ബി.ജെ.പി ആലുവ മുനിസിപ്പൽ കമ്മിറ്റി നഗരസഭ കാര്യാലയത്തിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ജില്ലാ സെൽ കോഓർഡിനേറ്റർ എം.എം. ഉല്ലാസ് കുമാർ ഉദ്‌ഘാടനം ചെയ്തു.

എ. സെന്തിൽകുമാർ, ലത ഗംഗാധരൻ, എം.എൻ. ഗോപി, ജനറൽ സെക്രട്ടറി കെ.ആർ. രജി, എൻ. ശ്രീകാന്ത്, ഇന്ദിര ദേവി, എ.സി. സന്തോഷ് കുമാർ, രമണൻ ചേലക്കുന്ന്, എ.എസ്. സലിമോൻ, ഇല്ലിയാസ് അലി, എൻ. അനിൽകുമാർ, എൻ.വി. രത്‌നകുമാർ, ശ്രീവിദ്യ ബൈജു തുടങ്ങിയവർ സംസാരിച്ചു.