rinto

അങ്കമാലി: വധശ്രമക്കേസിലെ പ്രതിയെ കാപ്പ ചുമത്തി നാട് കടത്തി. അങ്കമാലി പാറക്കടവ് വില്ലേജ്, വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിന്റൊ( 29 ) യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി തോംസൺ ജോസ് ആണ് ഉത്തരവിട്ടത്. കഴിഞ്ഞ ആറ് വർഷത്തിനുള്ളിൽ അങ്കമാലി, ചെങ്ങമനാട് പൊലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, കഠിന ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിലെ പ്രതിയാണ്. മാർച്ച് മാസത്തിൽ ചെങ്ങമനാട് പൊലീസ് രജിസ്റ്റർ ചെയ്ത അടിപിടിക്കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.