
കൊച്ചി: സംസ്ഥാന സ്‌കൂൾ കായിക മേളയുടെ ഭാഗമായുള്ള മെഡിക്കൽ കമ്മിറ്റി ഒരുക്കിയ ആംബുലൻസ് സർവീസ് രാജ്യ സഭ എം.പി. ഹാരിസ് ബീരാൻ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മെഡിക്കൽ കമ്മിറ്റി ചെയർമാൻ എൽദോസ് കുന്നപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. സി.എച്ച്. സെന്റർ, മലബാർ കൾച്ചറൽ സെന്റർ, തണൽ പാലിയേറ്റിവ് കെയർ എന്നിവയുടെ വാഹനങ്ങളും ജില്ലയിലെ വിവിധ ആശുപത്രികളിലെ 50 ആംബുലൻസുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. ഓരോ വേദികളിലും സർക്കാർ ആശുപത്രികൾക്ക് പുറമെ സ്വകാര്യ ആശുപത്രികളും ഹോമിയേ , അലോപ്പതി, ആയുർവേദ, സ്‌പോർട്ട്‌സ് ആയൂർവേദ എന്നിവയുടെയും സാന്നിദ്ധ്യവുമുണ്ട്. ഫിസിയോ തെറാപ്പിസ്റ്റുകളും ഉറപ്പാക്കിയിട്ടുണ്ട്.