ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി 'വായനാ വസന്തം' പദ്ധതിയുടെ ഭാഗമായി ലൈബ്രറി വൈസ് പ്രസിഡന്റ് എൻ.എസ്. അജയന്റെ വസതിയിൽ വീട്ടക വായന സംഘടിപ്പിച്ചു. ചെക്കോവ്, മോപ്പസാങ്ങ് എന്നിവർ രചിച്ച 'വിഭ്രാന്തിയുടെ അരണ്ട വെളിച്ചം' എന്ന പുസ്തകം കെ.എ. ഷാജിമോൻ അവതരിപ്പിച്ചു. ലൈബ്രറി കമ്മിറ്റി അംഗം ഒ.കെ. സതീശൻ അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം എസ്.എ.എം. കമാൽ ആമുഖപ്രഭാഷണം നടത്തി. വൽസല ശ്രീകുമാർ, കെ.എസ്. സാന്ദ്ര, മനു ദേവ് എന്നിവർ സംസാരിച്ചു.