sanu
ശ്രീനാരായണ വിദ്യാർത്ഥിനി സദനം പ്രഥമ പ്രസിഡന്റ് പ്രൊഫ. പി. എസ്. വേലായുധന്റെ ജീവചരിത്ര ഗ്രന്ഥം രണ്ടാം പതിപ്പിന്റെ കവർ പ്രൊഫ. എം. കെ. സാനു പ്രകാശിപ്പിക്കുന്നു

കൊച്ചി: ശ്രീനാരായണ വിദ്യാർത്ഥിനി സദനം പ്രഥമ പ്രസിഡന്റ് പ്രൊഫ. പി. എസ്. വേലായുധന്റെ 31-ാം സ്മൃതിദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രൊഫ. എം. കെ. സാനു അദ്ധ്യക്ഷനായി. ശ്രീനാരായണ സേവാസംഘം പ്രസിഡന്റ് അഡ്വ. എൻ. ഡി. പ്രേമചന്ദ്രൻ, സെക്രട്ടറി പി.പി. രാജൻ, പ്രൊഫ. ഡോ. വിനോദ്കുമാർ കല്ലോലിക്കൽ, പ്രൊഫ. ദീപു, സദനം ട്രസ്റ്റ് സെക്രട്ടറി എം.ആർ. ഗീത, ഡി.ഡി. നവീൻകുമാർ എന്നിവർ സംസാരിച്ചു.

പ്രൊഫ. പി.എസ്. വേലായുധന്റെ ജീവചരിത്ര ഗ്രന്ഥം രണ്ടാം പതിപ്പിന്റെ കവർ പ്രൊഫ. എം. കെ. സാനു പ്രകാശിപ്പിച്ചു. പി.വി. സന്തോഷ്‌കുമാർ ഏറ്റുവാങ്ങി.

സദനം ട്രസ്റ്റ് അംഗവും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ചീഫ് ഫിസീഷ്യനുമായിരുന്ന ഡോ. സി.കെ. ബാലന്റെ നിര്യാണത്തിൽ അനുശോചിച്ചു.