പിറവം: സ്‌കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ടിപ്പർലോറിയിടിച്ച് ദാരുണാന്ത്യം. രാമമംഗലം സ്രാമ്പിക്കൽ കുഞ്ഞുമോന്റെ ഭാര്യ സിനിയാണ് (44) മരിച്ചത്. ഇന്നലെ രാവിലെ 7.45 ഓടെ രാമമംഗലം പാലത്തിന് സമീപം തമ്മാനിമറ്റത്തേക്ക് തിരിയുന്ന ഭാഗത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ യുവതിയുടെ ദേഹത്തുകൂടി ലോറി കയറിയിറങ്ങി തത്ക്ഷണം മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിലെ ശുചീകരണ തൊഴിലാളിയാണ്.
ഭർത്താവ് കുഞ്ഞുമോൻ രാമമംഗലം ഹൈസ്കൂൾ ബസ്, ക്നാനായ വലിയപള്ളി ആംബുലൻസ് എന്നിവയുടെ ഡ്രൈവറാണ്. മരിച്ച സിനി കോലത്ത് ധോണി പാലക്കാട് കുടുംബാംഗമാണ്. മക്കൾ: ക്രിസ്റ്റീന, ക്രിസ്റ്റി, ക്രിസ്‌ന. സംസ്കാരം ഇന്ന് 12ന് രാമമംഗലം സെന്റ് ജേക്കബ്സ് ക്നാനായ വലിയപള്ളി സെമിത്തേരിയിൽ.