കൊച്ചി: മൂന്നുദിവസം നീളുന്ന ബംഗാൾ കലോത്സവത്തിന് എറണാകുളം ഫൈൻ ആർട്സ് ഹാൾ വേദിയാകും. ഈസ്റ്റ് സോൺ കൾച്ചറൽ സെന്റർ, സൗത്ത് സോൺ കൾച്ചറൽ സെന്റർ, കേരള ഫൈൻ ആർട്‌സ് സൊസൈറ്റി എന്നിവയാണ് 8 മുതൽ 10 വരെ കലോത്സവം സംഘടിപ്പിക്കുന്നത്.

എട്ടിന് വൈകിട്ട് 6.30ന് ദക്ക്, ദോൾ, ഷഹനായി, ഏഴിന് ബൗൾസംഗീതം, 7.30ന് ടാഗോർ ഡാൻസ് ഡ്രാമ എവിയുണ്ടാകും. ഒമ്പതിന് വൈകിട്ട് നാലിന് സാഹിത്യസംഗമത്തിൽ എഴുത്തുകാരായ റിന ഗിരി, ജയന്ത് ഡേ, ഡോ. തമൾ ലാഹ, എം.ജി. ശശിഭൂഷൺ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. ആറ് മുതൽ കലാപരിപാടികൾ.

10ന് വൈകിട്ട് ആറുമുതൽ ബംഗാളി നൃത്ത, സംഗീതപരിപാടികൾ.

കലോത്സവം എട്ടിന് വൈകിട്ട് ആറിന് കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും.