കൊച്ചി: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി സ്‌കൂൾ കുട്ടികൾക്കായി നടപ്പാക്കുന്ന 'ഒരു തൈ നടാം' പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ നിർവഹിക്കും. പെരുമ്പാവൂർ പ്രഗതി അക്കാഡമിയിൽ കുട്ടികൾ 89 വൃക്ഷത്തൈകൾ നടും. മുൻരാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ സ്‌മാരകത്തിൽ രാവിലെ 11.30ന് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാൾ കൊളുത്തുന്ന ദീപം കുട്ടികൾ ഏറ്റുവാങ്ങി 90 മൺചെരാതുകൾ തെളിക്കും.
സുഗതനവതി സംസ്ഥാന ചെയർമാനും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ആമുഖഭാഷണം നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അദ്ധ്യക്ഷനാകും. പ്രഗതി അക്കാഡമി മാനേജിഗ് ഡയറക്ടറും സുഗതനവതി വൈസ് പ്രസിഡന്റുമായ ഡോ, ഇന്ദിരാ രാജൻ പ്രഭാഷണം നടത്തും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ പോൾ പത്തിക്കൽ, പ്രഗതി പ്രിൻസിപ്പൽ സുചിത്ര ഷൈജിനിത്, സുഗതനവതി കൺവീനർ ബി. പ്രകാശ് ബാബു എന്നിവർ സംസാരിക്കും.