കാഞ്ഞിരമറ്റം: കെ.എൻ.എം കാഞ്ഞിരമറ്റം ശാഖാ ഭാരവാഹികളായി പി.എ. അബ്ദുൽ സലാം ഇസ്‌ലാഹി (പ്രസിഡന്റ്), ടി.എ. ഇബ്രാഹിം, കെ.എ ഫഹ്റുദ്ദീൻ (വൈസ് പ്രസിഡന്റുമാർ), എം.എം. ബഷീർ മദനി (ജനറൽ സെക്രട്ടറി), എം.എം. നാസർ,സി.എ. അൻവർ (ജോയിന്റ് സെക്രട്ടറിമാർ), പി.പി. ഹസൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. കെ. എൻഎം. എറണാകുളം മണ്ഡലം സെക്രടറി പി.എ. മുഹമ്മദ് തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി. ഐ.എസ്.എം ട്രഷറർ ദിൽക്കുഷ് മെർജാൻ, സെക്രദറി ഫർഹാൻ ടി.എസ്, എം.ജി.എം സെക്രട്ടറി സി. നസീമ, ഐ.ജി.എം പ്രസിഡന്റ് ഫിദ ജവാദ് എന്നിവർ സംസാരിച്ചു.