 
തിരുമാറാടി: കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ തിരുമാറാടി കൃഷിഭവൻ പരിധിയിലെ നെൽ കർഷകർക്കായി നടത്തിയ കർഷക വയൽ വിദ്യാലയം പരിപാടിയുടെ സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.എം. ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ അനിത ബേബി, രമ എം. കൈമൾ, സാജു ജോൺ, കൃഷി ഓഫീസർ ടി.കെ. ജിജി, തുടങ്ങിയവർ സംസാരിച്ചു. ക്ലാസിൽ പങ്കെടുത്ത കർഷകർക്ക് ഉപയോഗപ്രദമായ ഐ.പി.എം കിറ്റുകൾ വിതരണം ചെയ്തു.