 
കൊച്ചി: സമ്പത്തും വ്യവസായവും വളർത്തുകയും ലക്ഷങ്ങൾക്ക് തൊഴിൽ നൽകുകയും ചെയ്യുമ്പോൾ സമൂഹത്തോടുള്ള സഹാനുഭൂതി നിലനിറുത്തുകയും ചെയ്ത വ്യക്തിയാണ് രത്തൻടാറ്റയെന്ന് പ്രധാനമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ നായർ പറഞ്ഞു. കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിച്ച രത്തൻടാറ്റ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.എ പ്രസിഡന്റ് ബിബു പുന്നൂരാൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് അൽജിയേഴ്‌സ് ഖാലിദ്,ജോയിന്റ് സെക്രട്ടറി അനിൽവർമ്മ
എന്നിവർ സംസാരിച്ചു.