take-a-break
പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ അരീക്കൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രത്തിൽ നിർമിച്ച ടേക്ക് എ ബ്രേക്ക്‌ കെട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീനാഥ് നന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പമ്പക്കുട: പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഹരിത ടൂറിസം കേന്ദ്രമായി അരീക്കൽ വെള്ളച്ചാട്ടത്തെ പ്രഖ്യാപിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച ടേക്ക് എ ബ്രേക്ക് ശുചിത്വ സമുച്ചയം പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ തോമസ് തടത്തിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, റീജ ജോബി, രൂപ രാജു, ഇ.വി. ഫിലിപ്പ് , ജിനു സി. ചാണ്ടി, ഉഷാ രമേശ്, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ് എന്നിവർ സംസാരിച്ചു. പിറമാടം എം.ജി.എം പോളിടെക്നിക്ക് കോളേജ് എൻ.എസ്.എസ് യൂണിറ്റ്, ലയൺസ് ക്ലബ്, ഹരിത കർമ്മ സേന, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.