y
എൻ.സി.പി സംഘടിപ്പിച്ച പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൃപ്പൂണിത്തുറ: വയനാട് ദുരന്തത്തിൽ ധനസഹായം നൽകാത്ത കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ എൻ.സി.പി തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃപ്പൂണിത്തുറ ഹെഡ് പോസ്‌റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധധർണ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.പി. വത്സൻ അദ്ധ്യക്ഷനായി. നിർവാഹകസമിതിഅംഗം തോപ്പിൽ ഹരി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറിമാരായ ഇന്ദ്രകുമാർ, കെ.കെ. തോമസ്, കെ.കെ. പ്രദീപ്, അംബരീഷൻ, എൻ.എൻ.സി നേതാക്കളായ സ്‌മിജോബി, ജിഷജയൻ, ദീപസോനു, എം.എം. മുരളിസോമൻ, സുനിൽകുമാർ മോഹനചന്ദ്രൻ, സി.പി. മോഹനൻ എന്നിവർ സംസാരിച്ചു.