കാലടി: എസ്.എൻ.ഡി.പി യോഗം 1793-ാം നമ്പർ മലയാറ്റൂർ കിഴക്ക് ശാഖയുടെ നേതൃത്വത്തിൽ സർവമത സമ്മേളനത്തിന്റെ ശതവാർഷിക സ്മരണയോടെ ഈ വർഷത്തെ ഗുരു ജ്ഞാനസരണി - ജ്ഞാനോത്സവത്തിന് തുടക്കമായി. മലയാറ്റൂർ ദിവ്യ ശാന്തിനികേതനം ശ്രീനാരായണ ഗുരുകുലം മഠാധിപതി ശിവദാസ് സ്വാമി ഭദ്രദീപം കൊളുത്തി. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കാലടി സബ് ഇൻസ്പെക്ടർ സുധീർ വിശിഷ്ടാതിഥിയായി. കുന്നത്തുനാട് യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഇ.ആർ. ശാന്തകുമാരി, മലയാറ്റൂർ കെ.പി.എം.എസ് സെക്രട്ടറി അമ്മിണി രവി, മഞ്ഞപ്ര സൗത്ത് ശാഖായോഗം പ്രസിഡന്റ് പി.എ. സത്യൻ, മലയാറ്റൂർ എസ്.എൻ നഗർ ശാഖായോഗം പ്രസിഡന്റ് എം.ജി. ദാസൻ, എം.വി. മോഹനൻ, വത്സല രാജപ്പൻ, സുരേഷ് മാലി എന്നിവർ സംസാരിച്ചു. മലയാറ്റൂർ ശാഖായോഗം പ്രസിഡന്റ് എം.പി. വിനയകുമാർ അദ്ധ്യക്ഷനായി. സന്തോഷ് എം. ദിവാകരൻ, ശാഖാ വൈസ് പ്രസിഡന്റ് കെ.ജി. സുധാകരൻ എന്നിവർ സംസാരിച്ചു.