കൊച്ചി: പെരുമ്പാവൂർ അശമന്നൂർ പഞ്ചായത്തിലെ പ്ലൈവുഡ് കമ്പനികളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിന് ഹൈക്കോടതി നിർദ്ദേശം.
പരിസ്ഥിതിക്കും സുരക്ഷയ്ക്കും ഭീഷണിയാണെന്ന പരിസ്ഥിതി സംരക്ഷണ കർമ്മസമിതിയുടെ ഹർജിയിലാണ് ജസ്റ്റിസ് എ.മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി.കൃഷ്ണകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹർജി അടുത്തമാസം 9ന് വീണ്ടും പരിഗണിക്കും.
മാനദണ്ഡങ്ങൾ പാലിക്കാത്ത കമ്പനികൾക്ക് സ്റ്റോപ്പ് മെമ്മോ നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. തുടർന്ന് ഹൈക്കോടതി അഭിഭാഷക കമ്മിഷനെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിശദറിപ്പോർട്ട് നൽകണമെന്നാണ് കോടതി നിർദ്ദേശം.