വൈപ്പിൻ: തണ്ണീർതട സംരക്ഷിത നിയമം (ഭേദഗതി) 2018 പ്രകാരം ഭൂമി തരം മാറ്റത്തിന് ആഗസ്റ്റ് 31 വരെ സമർപ്പിച്ചിട്ടുള്ള ഫോറം 5, ഫോറം 6 ( 25 സെന്റിൽ താഴെ) അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ഇന്ന് മുതൽ താലൂക്ക് അടിസ്ഥാനത്തിൽ അദാലത്തുകൾ തുടങ്ങും. മൂവാറ്റുപുഴ 7ന്, കോതമംഗലം 8ന്, കൊച്ചി 11ന്, കുന്നത്തുനാട് 12ന്, ആലുവ 13ന്, പറവൂർ 14ന്, കണയന്നൂർ 15ന്‌.