വൈപ്പിൻ: ആയുർവേദ വാരാചരണം പ്രമാണിച്ച് എളങ്കുന്നപ്പുഴ ഗവ. ആയുർവേദ ഡിസ്പൻസറിയുടെ ആഭിമുഖ്യത്തിൽ മാലിപ്പുറത്ത് ആയുർവേദ പ്രദർശനം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തേരെസ വോൾഗ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റസിയ ജമാൽ, മെഡിക്കൽ ഓഫീസർ ഡോ. രാധാമണി എന്നിവർ സംസാരിച്ചു. തുടർന്ന് ഔഷധ പ്രദർശനം, യോഗ പരിശീലനം എന്നിവ നടത്തി.