road-block
നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സംഘടിപ്പിച്ച റോഡ് ഉപരോധം എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

പിറവം: നടക്കാവ് -ഒലിയപ്പുറം ഹൈവേയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പാഴൂർ അമ്പലപ്പടിയിൽ റോഡ് ഉപരോധിച്ചു. പാഴൂർ അമ്പലപടിയിലും പിറവം ബസ് സ്റ്റാൻഡിന് മുന്നിലും ഉൾപ്പടെ റോഡിൽ വലിയ കുഴികൾ രൂപപ്പെടുകയും അപകടങ്ങൾ നിത്യ സംഭവമാകുകയും ചെയ്ത സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ സമരം. ഉപരോധ സമരം എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഷാജു ഇലഞ്ഞിമറ്റം അദ്ധ്യക്ഷനായി. നേതാക്കളായ രാജു പാണാലിക്കൽ, കെ.ആർ. പ്രദീപ്കുമാർ, തോമസ് മല്ലിപ്പുറം, അരുൺ കല്ലറക്കൽ, തോമസ് തേക്കുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.